കോവിഡിനെ ഭയന്ന് കാമ്പസുകള്‍ അടച്ചിട്ട കഴിഞ്ഞ വര്‍ഷം യുകെയി ല്‍ എത്തിയത് 56,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; പഠന ശേഷം ജോലിക്കുള്ള വിസ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുന്നു

ലണ്ടന്‍: കോവിഡിനെ ഭയന്ന് ബ്രിട്ടീഷ് കാമ്പസുകള്‍ അടച്ചിട്ട കഴിഞ്ഞ വര്‍ഷം മാത്രം യുകെയില്‍ പഠിക്കാനെത്തിയത് 56,000 പുതിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കോവിഡ് കാലമായിരുന്നിട്ട് കൂടി ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് യുകെ ഹോം ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 56,000 വിസ ഇഷ്യൂ ചെയ്തതായി വ്യക്തമാക്കിയ പ്രീതി പട്ടേല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി വ്യക്തമാക്കുക ആയിരുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജോലിക്കുള്ള അവസരവും ബ്രിട്ടനില്‍ ഒരുക്കുന്നുണ്ട്. പഠന ശേഷം ജോലിക്കുള്ള വിസ തുടങ്ങിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ബ്രിട്ടനിലേക്കുള്ള ഒഴുക്കു തുടരുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെത്താനും പഠിക്കാനും ദീര്‍ഘകാലത്തേക്ക് ജോലി ചെയ്യാനുമുള്ള അവസരം ഒരുക്കുമെന്നും പ്രീതിപട്ടേല്‍ വ്യക്തമാക്കി.

അതേസമയം 2030ഓടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബൈലാറ്ററല്‍ ട്രേഡ് ഇരട്ടിയാക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കി. ഇന്ത്യ യുകെ ബൈലാറ്ററല്‍ ട്രേഡ് മുഖേന 2020ല്‍ 18.3 ബില്ല്യണ്‍ പൗണ്ടാണ് യുകെ നേടിയത്. ഇത് 2019ന്റെ അവസാനത്തില്‍ 23.3 ബില്ല്യണ്‍ പൗണ്ട്സ് ആയിരുന്നു. 2030ഓടെ ഇന്ത്യാ യുകെ വ്യാപാരബന്ധം വഴിയുള്ള നേട്ടം ഇരട്ടിയാക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം പുതിയ വ്യാപാര കരാറിന്റെ വാതിലുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുറന്നിരുന്നു. ഭാവിയില്‍ സ്വതന്ത്ര വ്യാപാര കരാറിലേക്ക് എത്താനുള്ള തീരുമാനത്തിലൂന്നിയ കരാറിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബോറിസല് ജോണ്‍സണ്‍ കരാറിലായത്.

അതേസമയം 2030ഓടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബൈലാറ്ററല്‍ ട്രേഡ് ഇരട്ടിയാക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കി. ഇന്ത്യ യുകെ ബൈലാറ്ററല്‍ ട്രേഡ് മുഖേന 2020ല്‍ 18.3 ബില്ല്യണ്‍ പൗണ്ടാണ് യുകെ നേടിയത്. ഇത് 2019ന്റെ അവസാനത്തില്‍ 23.3 ബില്ല്യണ്‍ പൗണ്ട്സ് ആയിരുന്നു. 2030ഓടെ ഇന്ത്യാ യുകെ വ്യാപാരബന്ധം വഴിയുള്ള നേട്ടം ഇരട്ടിയാക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം പുതിയ വ്യാപാര കരാറിന്റെ വാതിലുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുറന്നിരുന്നു. ഭാവിയില്‍ സ്വതന്ത്ര വ്യാപാര കരാറിലേക്ക് എത്താനുള്ള തീരുമാനത്തിലൂന്നിയ കരാറിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബോറിസല് ജോണ്‍സണ്‍ കരാറിലായത്.

ബ്രിട്ടനില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി; പുതിയ ഗ്രാജ്വേറ്റ് റൂട്ടിന് ഇന്ന് തുടക്കം; ആര്‍ക്കൊക്കെ യോഗ്യതയുണ്ട്? എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

കോവിഡാനന്തര കാലഘട്ടത്തില്‍ ബ്രിട്ടനെ പടുത്തുയര്‍ത്താന്‍ ലോകത്തിലെ തന്നെ ഏറ്റവും സമര്‍ത്ഥരായാരുടെ സഹായം ആവശ്യമാണ്. അത് മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയായിരുന്നു സ്റ്റുഡന്റ് വിസ ചട്ടങ്ങളില്‍ കാതലായ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. പുതിയ ഗ്രാജ്വേറ്റ് റൂട്ട് അനുസരിച്ച്, ബ്രിട്ടനിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ രണ്ടുവര്‍ഷം വരെ ബ്രിട്ടനില്‍ തുടര്‍ന്ന് താമസിച്ച് ജോലി ചെയ്യുവാന്‍ സാധിക്കും.

ലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യാക്കാര്‍ക്ക് വളരെയധികം ഫലപ്രദമായേക്കാവുന്ന പുതിയ വിസ നിയമം ഈ ആഴ്ച്ച മുതല്‍ നിലവില്‍ വന്നിരിക്കുന്നു. ബ്രിട്ടനില്‍ ബിരുദ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഈ പുതിയ ഗ്രാജ്വേറ്റ് റൂട്ടിനു കീഴില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ആന്‍ഡ് ആലുമ്നി യൂണിയന്‍ ഉള്‍പ്പടെയുള്ള നിരവധി സംഘടനകളുടെ ഏറെനാളത്തെ ആവശ്യമാണ് ഇപ്പോള്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നത്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ബ്രിട്ടനും ഒരുപോലെ ഉപകാരപ്രദമായ ഒരു സംവിധാനമാണ് ഗ്രാജ്വേറ്റ് റൂട്ട് എന്നറിയപ്പെടുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ. ലോകത്തിന്റെ പല ഭാഗത്തുനിന്നും സമര്‍ത്ഥരായവരെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും എന്നുമാത്രമല്ല, ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇതൊരു പുത്തന്‍ ഉണര്‍വ്വും നല്‍കും. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ടുവര്‍ഷം താമസിച്ച് ജോലി ചെയ്യുവാന്‍ കഴിയും എന്നൊരു പ്ലസ്സ് പോയിന്റും ഇതിനുണ്ട്.

ഗ്രാജുവേറ്റ് റൂട്ടിന് അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്, ഇതിന് അപേക്ഷിക്കുന്ന സമയത്ത് സാധുതയുള്ള സ്റ്റുഡന്റ് വിസ ഉണ്ടായിരിക്കണം. മാത്രമല്ല, അവര്‍ക്ക് അണ്ടര്‍ഗ്രാജുവേറ്റ് തലത്തിലെ ഡിഗ്രിയും ഉണ്ടായിരിക്കണം. ഇങ്ങനെ അപേക്ഷിച്ച്, നിങ്ങളുടെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍, ബ്രിട്ടനില്‍ തുടര്‍ന്ന് രണ്ടുവര്‍ഷം താമസിച്ച് ജോലി ചെയ്യുകയോ, ജോലിക്കായി ശ്രമിക്കുകയോ ചെയ്യാം. ഏതുതരത്തിലുള്ള ജോലി ചെയ്യുവാനും സ്വാതന്ത്ര്യമുണ്ട് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. പി എച്ച് ഡി പൂര്‍ത്തിയാക്കിയവരാണെങ്കില്‍ മൂന്നു വര്‍ഷം വരെ ബ്രിട്ടനില്‍ തുടരാനാകും.

2021 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ പുതിയ നിയമപ്രകാരം, ഈ തീയതിക്ക് ശേഷം ഗ്രാജുവേറ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും. നിലവില്‍ പഠനം ആരംഭിച്ചവരും ഇതില്‍ ഉള്‍പ്പെടും. ഗ്രാജ്വേറ്റ് റൂട്ടിനായി ഒരു പ്രത്യേക വിസ അപേക്ഷ നല്‍കണം. ബ്രിട്ടന്റെ അകത്തുനിന്നു മാത്രമേ ഇത് നല്‍കാന്‍ സാധിക്കുകയുള്ളു. ഇതിന് വിസ ഫീസായി 700 പൗണ്ടും ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് ആയി പ്രതിവര്‍ഷം 624 പൗണ്ടും നല്‍കണം.

കോവിഡ് പ്രതിസന്ധി മൂലം നിലവില്‍ നിങ്ങള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനിലാണ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ പോലും നിങ്ങള്‍ക്ക് പുതിയ വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയും. 2020-ലോ 2021-ലോ കുറഞ്ഞത് 12 മാസക്കാലമെങ്കിലും ബ്രിട്ടനിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിനു കീഴില്‍ ഓണ്‍ലൈന്‍ പഠനം തുടരുകയും ഒരിക്കല്‍ പോലും ബ്രിട്ടനില്‍ വരാതിരിക്കുകയും ചെയ്തവര്‍ക്കും ഇതിനായി അപേക്ഷിക്കാം.

satta king 786